കങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത ജെപി നദ്ദ

 കങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത ജെപി നദ്ദ

 
38
 

ഡൽഹി: സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കാനുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനിക്കുകയെന്നും ജെപി നദ്ദ വ്യക്തമാക്കി.

‘കങ്കണ റണാവത്ത് പാർട്ടിയിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിശാലമായ ഇടമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടിൽ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി മുതൽ പാർലമെന്ററി ബോർഡ് വരെയെന്നായിരുന്നു ജെപി നദ്ദയുടെ പ്രതികരണം.

From around the web

Special News
Trending Videos