ലോകത്തെ മികച്ച പത്തു സമ്പദ്‌വ്യവസ്ഥകളിൽ തുടർച്ചയായ മുന്നേറ്റം സൃഷ്ടിച്ച രാജ്യമായി ഇന്ത്യ
Jul 10, 2022, 12:16 IST

ഡൽഹി: കോവിഡ് മഹാമാരിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ലോകം മുഴുവൻ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ലോകത്തെ മികച്ച പത്തു സമ്പദ്‌വ്യവസ്ഥകളിൽ തുടർച്ചയായ മുന്നേറ്റം സൃഷ്ടിച്ച രാജ്യമായി ഇന്ത്യ. ഇന്റർനാഷണൽ ഇക്കോണമിക് റെസിലിയൻസ് (ഐഇആർ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി മെച്ചപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ.
2019 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ 5 മാക്രോ ഇക്കണോമിക് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ വിശകലനം ചെയ്തത്. 2022 ലെ റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനമാണ്. ഇന്ത്യയുടെ ശക്തമായ ഇടപെടലുകൾ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിച്ചു. സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളും സമ്പദ്ഘടനയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. 2019 ൽ 6ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 മുതൽ തുടർച്ചയായി രണ്ടാം സ്ഥാനത്താണ്.
From around the web
Special News
Trending Videos