രാജ്യത്തെ കോവിഡ് കേസുകളിൽ വർധന; 1.72 ലക്ഷം പുതിയ രോഗികൾ
Thu, 3 Feb 2022

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,433 പേർക്കാണ് കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി. 15,69,449 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.
15,33,921 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,59,107 പേർരോഗമുക്തി നേടി. 3,97,70,414 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ദേഭമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,008 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയർന്നു. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 15,33,921 ആയി കുറഞ്ഞു.
From around the web
Special News
Trending Videos