ഒഡീഷയിൽ 700 മാവോയിസ്റ്റ് പ്രവർത്തകർ പോലീസിന് മുന്പാകെ ആയുധം വച്ച് കീഴടങ്ങി

ഭുബനേശ്വർ: ആന്ധ്ര-ഒഡീഷ അതിർത്തി പ്രദേശത്തെ 700 മാവോയിസ്റ്റ് പ്രവർത്തകർ പോലീസിന് മുന്പാകെ ആയുധം വച്ച് കീഴടങ്ങി. മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ള ഒഡീഷയിലെ മൽകാൻഗിരിയിലെ പ്രവർത്തകരാണ് കീഴടങ്ങിയവരിൽ ഭൂരിഭാഗവും.
പോലീസിന് മുന്പിൽ ആയുധം വച്ച് കീഴടങ്ങിയ ഇവർ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും വസ്തുക്കളും കത്തിച്ചും മാവോയിസ്റ്റ് നേതാക്കളുടെ കോലം കത്തിച്ചും തങ്ങളുടെ "മാനസാന്തരം' മാധ്യമങ്ങൾക്ക് വ്യക്തമാക്കി നൽകി. ശനിയാഴ്ച അൻഡ്രഹാൽ ബിഎസ്എഫ് ക്യാന്പിൽ ഒഡിഷ പോലീസിന്റെയും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കീഴടങ്ങൽ നടന്നത്.
പ്രദേശത്തെ വികസന പ്രവർത്തനങ്ങളുടെ ഫലമായിയാണ് ജനങ്ങൾ മാവോയിസം ഉപേക്ഷിക്കുന്നതെന്നും ഇനിയും കൂടുതൽ ആളുകൾ കീഴടങ്ങുമെന്നും അധികൃതർ അറിയിച്ചു.