'കശ്മീരിലും ലഡാക്കിലും ഹിന്ദി ഔദ്യോഗിക ഭാഷയാക്കണം.....'; ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി
Nov 3, 2022, 12:27 IST

കാശ്മീർ: ഹിന്ദിയെ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപ്പര്യ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് കോടതി. ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതിയാണ് ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. പൊതുതാൽപര്യ ഹരജിയിലെ വിഷയം എക്‌സിക്യൂട്ടീവിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയും ജസ്റ്റിസ് വിനോദ് ചാറ്റർജി കൗളും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനും ഹരജിക്കാരനോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.
"പൊതുതാല്‍പ്പര്യ ഹരജിയിലെ വിഷയം പൂർണമായും എക്സിക്യൂട്ടീവിന്‍റെ അധികാരത്തില്‍ വരുന്നതാണ്. അതിനാൽ ഹരജിയിലെ ആവശ്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഈ പൊതുതാൽപ്പര്യ ഹരജി തീര്‍പ്പാക്കുന്നു" എന്നാണ് ബെഞ്ച് പറയുന്നത്.
From around the web
Special News
Trending Videos