ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 62 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി ജയറാം താക്കൂർ സേരജിൽ നിന്നും ജനവിധി തേടും. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പ്രേംകുമാർ ധുമലിന് ഇത്തവണ ടിക്കറ്റില്ല.
ഉനയിൽ നിന്ന് സത്പാൽ സിംഗ് സത്തിയെയും മാണ്ഡിയിൽ അനിൽ ശർമ്മയെയും ബി.ജെ.പി മത്സരിപ്പിക്കും. ബി.ജെ..പിയിൽ നിന്ന് പവൻ കാജൽ കംഗ്രയ്ക്ക് ടിക്കറ്റ് ലഭിച്ചു. നരേന്ദ്ര താക്കൂർ ഹമീർപൂർ മണ്ഡലത്തിൽ നിന്നും രഞ്ജിത് സിംഗ് സുജൻപൂരിൽ നിന്നും മത്സരിക്കും. പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത ചുര സീറ്റിൽ നിന്ന് ഹൻസ് രാജ്, ഭർമൂർ സീറ്റിൽ നിന്ന് ഡോ ജനക് രാജ്, ചമ്പയിൽ നിന്ന് ഇന്ദിര കപൂർ, ഡൽഹൗസിയിൽ നിന്ന് ഡി എസ് താക്കൂർ എന്നിവർ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.