ഗുജറാത്തില്‍ ശക്തമായ മഴ ; 7 മരണം
Tue, 12 Jul 2022

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏഴു പേര് മരിച്ചതായി റിപ്പോർട്ടുകൾ. 9000 പേരെ മാറ്റിപാര്‍പ്പിച്ചു. 468 പേരെ രക്ഷപെടുത്തി. തെക്കന്‍ ഗുജറാത്തില്‍ ഡാംഗ്, തപി, വല്‍സാദ് ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്.
മധ്യ ഗുജറാത്തില്‍ പഞ്ച്മഹല്‍, ചോട്ട ഉദയ്പൂര്‍, ഖേദ ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നദികളും ഡാമുകളും കവിഞ്ഞൊഴുകുകയാണ്. പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റെയില്‍വേട്രാക്കില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് നാല് പാസഞ്ചര്‍ ട്രെയിനുകളും ഒരു എക്സ്പ്രസ് ട്രെയിനും റദ്ദാക്കി.
From around the web
Special News
Trending Videos