ഉത്തരാഖണ്ഡിൽ കനത്തമഴ

 ഉത്തരാഖണ്ഡിൽ കനത്തമഴ 

 
34
 ഉത്തരാഖണ്ഡിൽ കനത്തമഴ തുടരുന്നു. കനത്തമഴയിലും മണ്ണിടിച്ചിലിലും ദേശീയ പാതകൾ ഉൾപ്പെടെ 250 റോഡുകളിൽ ഗതാതാഗതം തടസ്സപ്പെട്ടു. 11 സംസ്ഥാന പാതകളും 239 ഗ്രാമീണ റോഡുകളും കനത്തമഴയിൽ തകർന്നതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്‍റെ ഒരു ഭാഗം ഒഴുകിപോയിരുന്നു. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് തീർഥാടകർ റോഡിന്‍റെ ഇരുവശങ്ങളിലും കുടുങ്ങി.

From around the web

Special News
Trending Videos