ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങൾ വന്നേക്കുമെന്ന് സൂചന
Tue, 25 Oct 2022

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനൊരുങ്ങവേ ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങൾ വന്നേക്കുമെന്ന് സൂചന.
അപ്രതീക്ഷിതമായ സ്ഥാനാര്‍ത്ഥികളുടെ പട്ടികയായിരിക്കും പാര്‍ട്ടി പ്രഖ്യാപിക്കുകയെന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 30-40% സീറ്റുകളില്‍, അതായത് 60-70 സീറ്റുകളില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ നേതാക്കളുമായി നിരവധി ചര്‍ച്ചകളാണ് നടത്തിയത്.
25 ശതമാനത്തോളം സീറ്റുകളില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന് വഡോദരയില്‍ നടന്ന യോഗങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് അനൗദ്യോഗികമായി അമിത് ഷാ പറഞ്ഞു. 182 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
From around the web
Special News
Trending Videos