വന്ധ്യംകരണ ശസ്ത്രക്രിയയില്‍ പിഴവ്; ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കോടതി

വന്ധ്യംകരണ ശസ്ത്രക്രിയയില്‍ പിഴവ്; ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന്  കോടതി

 
44

ചെന്നൈ: സർക്കാർ ആശുപത്രിയിലെ വന്ധ്യംകരണ ശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്ന് ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. മറ്റു ചെലവുകൾക്കായി കുട്ടിക്ക്‌ 21 വയസ്സ്‌ തികയുംവരെ മാസം 10,000 രൂപയും അമ്മയ്ക്ക് മൂന്നുലക്ഷംരൂപ നഷ്ടപരിഹാരവും നൽകണം.

കന്യാകുമാരി ജില്ലയിലെ ആരൽവായ്‌മൊഴി സ്വദേശിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ സുപ്രധാന വിധി. രണ്ടു പെൺകുട്ടികളുടെ അമ്മയായിരുന്ന യുവതി കന്യാകുമാരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. വീണ്ടും അവർ ഗർഭിണിയായെന്ന കാര്യം അതേ ആശുപത്രിയിൽനിന്ന് സ്ഥിരീകരിച്ചു. 2017 സെപ്റ്റംബറിൽ അവർ മൂന്നാമത്തെ കുട്ടിക്ക്‌ ജന്മം നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് നഷ്ടപരിഹാരം തേടി കോടതിയിൽ എത്തിയത്.

From around the web

Special News
Trending Videos