15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിൽ 10 ന് തിരഞ്ഞെടുപ്പ്
Sat, 28 May 2022

ഡൽഹി: ജൂണിനും ആഗസ്റ്റിനും ഇടയിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാസീറ്റുകളിൽ വരുന്ന ഒഴിവുകളിലേക്ക് ജൂൺ 10ന് നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവം. 11 സീറ്റ് ഒഴിവു വരുന്ന യു.പിയിൽ അടക്കം മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് മുൻതൂക്കം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ജൂൺ മൂന്നാണ്.
403 അംഗ യു.പി നിയമസഭയിൽ 273 സീറ്റുകളുള്ള ബി.ജെ.പിക്ക് 11 സീറ്റിൽ ഏഴെണ്ണം ഉറപ്പാണ്. ബി.ജെ.പി എട്ടാം സീറ്റിൽ ജയിക്കാതിരിക്കാനുള്ള ചരടുവലികളിലാണ് മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി. മൂന്നെണ്ണത്തിൽ സമാജ്‌വാദി സ്ഥാനാർത്ഥികൾ ജയിക്കും. ഇതിലൊന്നിൽ പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും മറ്റൊരു സീറ്റിൽ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയും മത്സരിക്കും. എസ്.പിക്കും സഖ്യകക്ഷികൾക്കും കൂടി നിയമസഭാ 125 സീറ്റുണ്ട്.
From around the web
Special News
Trending Videos