മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ എന്ന നടപടി പിൻവലിച്ച് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി

 മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ എന്ന നടപടി പിൻവലിച്ച് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി

 
13
 

ഡൽഹി: മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ എന്ന നടപടി പിൻവലിച്ച് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി. 500 രൂപ പിഴ ഈടാക്കുന്ന നടപടിയാണ് ദില്ലി ദുരന്തനിവാരണ അതോറിറ്റി പിൻവലിച്ചത്. ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും നിർദ്ദേശിച്ചിരുന്നു.

2019 അവസാനത്തോടെ വ്യാപകമാകാൻ തുടങ്ങിയ കൊവിഡ് 19 ലക്ഷക്കണക്കിന് ജീവനുകളെയാണ് അപഹരിച്ചത്. ഇതിനിടെ വാക്സിനെത്തിയെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച് വെല്ലുവിളികളുയര്‍ത്തിക്കൊണ്ടിരുന്നു. നിലവില്‍ ഒമിക്രോൺ എന്ന വകഭേദമാണ് ലോകമാകെയും കൊവിഡ് കേസുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

From around the web

Special News
Trending Videos