മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഗവർണർ ഭഗത് സിംഗ് കോഷിയാരി പ്രത്യേക സമ്മേളം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടുതൽ സമ്മദർത്തിലാകും.
ബിജെപി നേതാക്കളും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസും ചൊവ്വാഴ്ച രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദേശിച്ചതെന്നും ശ്രദ്ധേയമാണ്. സഭാ നടപടികൾ ചിത്രീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രാവിലെ 11ന് സഭ ചേരണം. വൈകുന്നേരം അഞ്ചിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.