ബിഹാറിൽ കൽക്കരി കയറ്റിയ തീവണ്ടി പാളം തെറ്റി
Oct 26, 2022, 17:15 IST

ധൻബാദ്: ബിഹാറിലെ ഗുർപ മേഖലയിൽ കൽക്കരി കയറ്റിയ തീവണ്ടി പാളം തെറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. തുടർന്ന് ഈസ്റ്റ് സെൻട്രൽ ലൈനിലെ ഗതാഗതം തടസപ്പെട്ടു. ധൻബാദിന് സമീപം കൊഡേർമ - മാൻപൂർ സ്റ്റേഷനുകൾക്കിടയിൽ 53 വാഗണുകൾ പാളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
ഇരട്ടപ്പാതയിലെ രണ്ട് ലൈനുകളിലും ഗതാഗതം തടസപ്പെട്ടതോടെ ബിഹാറിലൂടെ കടന്നുപോകുന്ന കോൽക്കത്ത - ഡൽഹി പാതയിലെ പല സർവീസുകളും റദ്ദാക്കി. നിരവധി തീവണ്ടികൾ വഴി തിരിച്ചുവിട്ടു.
From around the web
Special News
Trending Videos