ചെന്നൈയില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്
Thu, 10 Feb 2022

ചെന്നൈ∙ ചെന്നൈ ടി നഗറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നര മണിയോടെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം ഓഫീസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞത്. ഇതിന് പിന്നാലെ സംഘം കടന്നുകളഞ്ഞു.സംഭവത്തിന് പിന്നാലെ സി.സിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ ചെന്നൈയിലെ നന്ദനത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ വിനോദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ബോംബേറിൽ ആർക്കും പരിക്കില്ല. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ റദ്ദാക്കത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നു പെലീസ് പറഞ്ഞു. മുൻപ് പൊലീസ് സ്റ്റേഷനും മദ്യക്കടയ്ക്കും നേരെ വിനോദ് ബോബെറിഞ്ഞിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ബിജെപി ഓഫിസിൽ ആരും ഉണ്ടായിരുന്നില്ല.
From around the web
Special News
Trending Videos