ബിഹാറില്‍ 'പാകിസ്ഥാന്‍' സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി

 ബിഹാറില്‍ 'പാകിസ്ഥാന്‍' സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി

 
33
 

ബിഹാറില്‍ 'പാകിസ്ഥാന്‍' സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി. ബിഹാറില്‍ പാകിസ്ഥാന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നിതീഷിന് ആവശ്യമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാമെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് അഭിപ്രായപ്പെട്ടു.

നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിനെതിരായാണ് വിമര്‍ശനം.

'ഉറുദു അധ്യാപകരെ എല്ലാ സ്‌കൂളിലും നിയമിക്കാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കം. ബിഹാര്‍ നിയമസഭയില്‍ ഉറുദു ഭാഷ അറിയുന്നവര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടോ? എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കേണ്ടി വരുമോ? ബിഹാറിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. ബിഹാറില്‍ പാകിസ്ഥാന്‍ സൃഷ്ടിക്കരുത്, വേണമെങ്കില്‍ താങ്കള്‍ സ്വയം പാകിസ്ഥാനിലേക്ക് പോയ്‌ക്കോളൂ.' നിഖില്‍ ആനന്ദ് പറഞ്ഞു.

പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ വിമര്‍ശനം.

From around the web

Special News
Trending Videos