ഗോവയിൽ ഇത്തവണയും ബി ജെ പി സർക്കാർ

ഗോവയിൽ ഇത്തവണയും ബി ജെ പി സർക്കാർ

 
54

ഗോവ: ​ഗോവയിൽ ഇത്തവണയും ബി ജെ പി സർക്കാർ. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബി ജെ പി അധികാരത്തിൽ വീണ്ടും എത്തുന്നത്. 40 സീറ്റുകളുള്ള ​ഗോവയിൽ നിലവിൽ 19 സീറ്റുകളിലാണ് ബി ജെ പി ജയം. ഇതിനൊപ്പം മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ച ബിജെപി കേവല ഭൂരിപക്ഷമെന്ന 21 കടന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  പറഞ്ഞു.

കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്,കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ.ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബി ജെ പിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ. 16ാം തിയതിയാകും പുതിയ ബി ജെ പി സർക്കാരിന്റെ സത്യപ്രതിജ‍്ഞ. ഗോവയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കാൻ ബി ജെ പി  ഇന്ന് വൈകുന്നേരം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ കാണും .  

From around the web

Special News
Trending Videos