നിയമസഭ തെരഞ്ഞെടുപ്പ്: കനത്ത പരാജയം നേരിട്ട കോൺഗ്രസിനെ അധിക്ഷേപിച്ച് കർണാടക മുഖ്യമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പ്: കനത്ത പരാജയം നേരിട്ട കോൺഗ്രസിനെ അധിക്ഷേപിച്ച് കർണാടക മുഖ്യമന്ത്രി 

 
38

ബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും കനത്ത പരാജയം നേരിട്ട കോൺഗ്രസിനെ അധിക്ഷേപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. രാജ്യത്ത് കോൺഗ്രസിന്റെ അസ്തിത്വം നഷ്‌ടപ്പെടുകയാണെന്നും കോൺഗ്രസ് മുക്തമാകാൻ പോകുന്ന അടുത്ത സംസ്ഥാനം കർണാടകയാണെന്നും അദ്ദേഹം പരിഹസിച്ചു.

'കോൺഗ്രസ് മുങ്ങി താഴ്ന്നുകൊണ്ടിരിക്കുകയാണ്. അടുത്തതായി അവർ മുങ്ങാൻ പോകുന്നത് കർണാടകയിലാണ്' -ബൊമ്മെ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രകടനം കർണാടക പാർട്ടി ഘടകത്തിന്റെ ഉത്തരവാദിത്തം വർധിപ്പിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ ശക്തമാകും. 2023ൽ തങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

From around the web

Special News
Trending Videos