പ്ര​ഖ്യാ​പി​ച്ച​ത് ജ​ന​കീ​യ ബ​ജ​റ്റ്, ഇ​നി പു​തി​യ ഇ​ന്ത്യ​യെ കാ​ണാം: പ്ര​ധാ​ന​മ​ന്ത്രി

പ്ര​ഖ്യാ​പി​ച്ച​ത് ജ​ന​കീ​യ ബ​ജ​റ്റ്, ഇ​നി പു​തി​യ ഇ​ന്ത്യ​യെ കാ​ണാം: പ്ര​ധാ​ന​മ​ന്ത്രി

 
41

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​ത് ജ​ന​കീ​യ ബ​ജ​റ്റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​വി​ക​സ​നം ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണ് പു​തി​യ ബ​ജ​റ്റ്. പു​തി​യ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്പാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് മോ​ദി പ​റ​ഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിൽ ശ്രദ്ധയൂന്നിയ ബജറ്റാണിത്. സമൂഹത്തിൽ എല്ലാവർക്കും,  പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനപ്പെടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മധ്യവർഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഈ ബജറ്റ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങൾ ഉറപ്പു വരുത്തുന്നതാണ്. കൂടുതൽ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ വളർച്ച എന്നിവ ഉറപ്പു വരുത്തുന്നു. സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

രാ​ജ്യ​ത്തി​ന് കോ​വി​ഡ് വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നാ​യി. കോ​വി​ഡി​ന് ശേ​ഷം, ഒ​രു പു​തി​യ ലോ​ക​ക്ര​മ​ത്തി​ന്‍റെ സാ​ധ്യ​ത ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. ഇ​ന്ത്യ​യെ നോ​ക്കു​ന്ന ലോ​ക​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട് ഇ​ന്ന് ഏ​റെ മാ​റി​യി​രി​ക്കു​ന്നു. ലോ​കം ശ​ക്ത​മാ​യ ഇ​ന്ത്യ​യെ കാ​ണാ​ൻ ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ആത്മനിർഭർ ഭാരത് ബജറ്റ് എന്നാണ് മോദി ബജറ്റിനെ വിശേഷിപ്പിച്ചത്. 

From around the web

Special News
Trending Videos