അഗ്നിപഥ് പദ്ധതി; അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര

 അഗ്നിപഥ് പദ്ധതി; അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര

 
47
 

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടെ പ​ദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അ​ഗ്നിവീറുകൾക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് വാട്വീറ്റ് ചെയ്തു. അഗ്നിപഥ് പ്രതിഷേധങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുമെന്ന് പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അക്കാര്യം ആവർത്തിക്കുന്നു. പരിശീലനം സിദ്ധിച്ച കഴിവുള്ള അ​ഗ്നിവീറുകളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. ഇപ്പോൾ പ്രതിഷേധങ്ങൾക്കിടെ നടക്കുന്ന അക്രമണങ്ങളിൽ സങ്കടമുണ്ട്– ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

From around the web

Special News
Trending Videos