വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

0

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 19.49 ലക്ഷം രൂപ വിലവരുന്ന 632 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി വിവരം. ദുബായിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയ യുവാവില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഈയാഴ്ച ഇത് രണ്ടാം തവണയാണ് മംഗളൂരുവില്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11 ന് 15.92 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു

Leave A Reply

Your email address will not be published.