എ ഐ സി സി മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു

0

ന്യൂഡൽഹി: എ ഐ സി സി മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ആക്രമണത്തിലെ കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ ആകർഷിച്ചുവെന്നും രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്.

കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിനുശേഷം രവിശങ്കർ പ്രസാദ് പറഞ്ഞു. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു

Leave A Reply

Your email address will not be published.