രാജ്യത്ത് പുതുതായി 16,935 പേർക്ക് കോവിഡ്

 രാജ്യത്ത് പുതുതായി 16,935 പേർക്ക് കോവിഡ്  

 
39
 

ന്യൂ ഡൽഹി: രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 16,935 പേർക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  16,069 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,30,97,510  ആയി. ദേശീയ രോഗമുക്തി നിരക്ക് 98.47%.

നിലവിൽ ചികിത്സയിലുള്ളത് 1,44,264 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.33 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ  2,61,470  പരിശോധനകൾ നടത്തി.86.96 കോടിയിൽ അധികം (86,96,87,102) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 6.48 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.58 ശതമാനമാണ്.

അതേസമയം രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 200 കോടി (2,00,04,61,095) കടന്നു.  12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ  3.79 കോടിയിൽ കൂടുതൽ (3,79,98,722) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

From around the web

Special News
Trending Videos