ഗുജറാത്തിൽ 100 കോടിയുടെ വ്യാജനോട്ട് പിടികൂടി

 ഗുജറാത്തിൽ 100 കോടിയുടെ വ്യാജനോട്ട് പിടികൂടി

 
51
 

സൂറത്ത്: ഗുജറാത്തിലെ സൂററ്റിലും ജാംനഗറിലുമായി സെപ്റ്റംബർ 29ന് പിടികൂടി‌യത് 100 കോടി രൂപ വിലവരുന്ന വ്യാജകറൻസികൾ.  സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. സംഭവത്തിൽ മുഖ്യ സൂത്രധാരൻ ഹിതേഷ് കൊട്ടാഡിയ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്.  റാക്കറ്റിലെ മറ്റ് അം​ഗങ്ങൾക്കായുള്ള തിരച്ചിൽ കാംരജ് പൊലീസ് തുടരുകയാണ്. നോട്ടുകൾ  നേരിട്ട് വിപണിയിൽ എത്തിക്കുന്നതിന് പകരം ഒരു എൻ‌ജി‌ഒ വഴി റാക്കറ്റ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.

കംരെജിൽ ഹിതേഷ് കൊട്ടാഡിയ ഓടിച്ച ആംബുലൻസിൽ നിന്ന് 25.80 കോടി വിലയുള്ള നോട്ടുകൾ കണ്ടെടുത്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

ശനിയാഴ്ച ഇയാളുടെ ജന്മനാടായ മോട്ടവഡാലയിൽ നിന്ന് 53 കോടിയോളം രൂപ മൂല്യമുള്ള 2000 രൂപയു‌ടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. പണം ആവശ്യമുള്ളപ്പോഴെല്ലാം സൂറത്തിലേക്ക് ആംബുലൻസ് മാർ​ഗമാണ് ഹിതേഷ് നോട്ടുകൾ കടത്തിയിരുന്നത്. ആംബുലൻസ് ഉപയോ​ഗിച്ചിരുന്നതിനാൽ ആരും സംശയിച്ചിരുന്നില്ല. അറസ്റ്റിലായ മറ്റൊരു പ്രതി വിപുൽ പട്ടേലിൽനിന്ന് 12 കോടിയുടെ നോട്ടുകളും പിടിച്ചെടുത്തു.

From around the web

Special News
Trending Videos