നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേർ മരിച്ചു
Sat, 8 Oct 2022

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം.
മരിച്ചവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല. ബസ് പൂര്‍ണമായും കത്തിയതിന് ശേഷമാണ് അപകടവിവരം പുറത്തറിയുന്നു. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു.
From around the web
Special News
Trending Videos