ലോഹിതദാസിന്റെ പ്രവചനം ഓർമിച്ച് ബിബിൻ ജോർജ്

 


തിരക്കഥാകൃത്ത് ലോഹിതദാസിൻ്റെ ഓർമ്മകൾ പങ്കുവച്ച് യുവ തിരകഥാകൃത്ത് ബിബിൻ ജോർജ്. ലോഹിതദാസിൻ്റെ ചക്രം എന്ന സിനിമയിലേക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ബിബിൻ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ചത്. അവിടെ വെച്ച് താൻ സിനിമയിൽ എത്തുമെന്ന് ലോഹിതദാസ് പറഞ്ഞു എന്ന് അദ്ദേഹം എഴുതുന്നു.

എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്.ഞാൻ കലാഭവനിൽ മിമിക്രി പഠിച്ചുകൊണ്ടിരുന്ന കാലത്തു അവിടേക്ക് ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്നു.എന്റെ പരിപാടി കണ്ടിട്ടാണോ എന്നറിയില്ല, പുള്ളി എന്നെ നോട്ട് ചെയ്തു. എന്നിട്ട് പറഞ്ഞു, “ലോഹിത ദാസ് സാറിന്റെ ചക്രം എന്നൊരു പുതിയ സിനിമ വരുന്നുണ്ട്. അതിലേക്ക് ഒരു ക്യാരക്ടറിന് വേണ്ടിയിട്ടാണ്. ഒന്ന് വന്നു സാറിനെ കാണാവോ?”ഒരു പതിനാറ് വയസ്സ്കാരന് ഇങ്ങനെ ഒരു ഓഫർ വന്നത് വലിയ സന്തോഷമായി. ആ സമയത്തൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടനാവുക എന്നുള്ളതായിരുന്നു. തിരക്കഥാകൃത്ത് എന്നുള്ളത് ചിന്തിച്ചിട്ടുപോലും ഇല്ല. ഒരു സ്കിറ്റ് പോലും എഴുതിയിട്ടില്ലാത്ത സമയമാണത്‌.

അപ്പൻ പണിക്ക് പോകുന്നത് കൊണ്ട്, ബിനു അങ്കിൾ ആണ് എന്റെ ചിലവുകൾ എടുത്ത് എന്നെയും കൊണ്ട് പാലക്കാട് പോയത്.ഇന്ദ്രപ്രസ്ഥം ഹോട്ടലിൽ വെച്ച്, മഹാനായ ലോഹിതദാസ് സാറിനെ ഞാൻ നേരിൽ പരിചയപ്പെട്ടു. എന്റെ ഓഡിഷൻ, എന്നെ ജസ്റ്റ് ഒന്ന് കാണൽ മാത്രമായിരുന്നു. പൃത്വിരാജ് ചേട്ടന്റെ പ്രധാന കഥാപാത്രത്തോടൊപ്പമുള്ള ഒരുവേഷത്തിനു വേണ്ടി ആയിരുന്നു ആ ഓഡിഷൻ. ഞാൻ വളരെ മേലിഞ്ഞിരിക്കുകയും രാജു ചേട്ടനൊപ്പമുള്ള ആ കോംബോ കഥാപാത്രത്തിലേക്ക് ഒട്ടും അനുയോജ്യമല്ലെന്ന് എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് മനസ്സിലായി. അത് അവിടെ വെച്ച് തന്നെ അദ്ദേഹം പറയുകയും ചെയ്തു.

പിന്നീട് ആ ക്യാരക്ടർ ചെയ്തത് വിജീഷ് (നൂലുണ്ട) ആയിരുന്നു. എനിക്കവിടെവെച്ച് ഒരു നിരാശയും തോന്നിയില്ല. പകരം, ഞാൻ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുകയായിരുന്നു. തനിയാവർത്തനവും കിരീടവും ഹിസ് ഹൈനസ് അബ്‍ദുള്ളയും അമരവും അങ്ങനെ അങ്ങനെ…ഒരുപാട് സിനിമകൾ കണ്ട് ഞാൻ ആ സമയത്തെ അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആയിരുന്നു. എങ്ങനെയാണ് കുടുംബ ബന്ധങ്ങൾക്കിടയിലെ ഇത്തരം കഥകൾ ഉണ്ടാക്കുന്നത് എന്നുള്ള ചിന്ത എനിക്ക് എപ്പോഴും ഉണ്ടായിരുന്നു.

From around the web

Special News
Trending Videos