വിഴിഞ്ഞം പ്രക്ഷോഭ സമരം; പിന്തുണയുമായി കെസിബിസി

 വിഴിഞ്ഞം പ്രക്ഷോഭ സമരം; പിന്തുണയുമായി കെസിബിസി

 
41
 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യവുമായി കെസിബിസി. കെസിബിസിയുടെ നേതൃത്വത്തിൽ ഈ മാസം 14 മുതൽ 18 വരെ മൂലമ്പള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കെസിബിസി അധ്യക്ഷൻ കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തു.

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ ഉപരോധ സമരം ഇന്ന് ഇരുപത്തിയാറാം ദിനത്തിലേക്ക് കടന്നു. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്‍റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്ക് എടുക്കുന്നത്.

From around the web

Special News
Trending Videos