ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും പരിശീലനത്തിനു തുടക്കമായി

 

ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും പരിശീലനത്തിനു തുടക്കമായി

 
52
 

നവകേരളം കർമ പദ്ധതി 2ന്റെ ഭാഗമായി ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ തുടക്കമായി. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. നവകേരളം കർമപദ്ധതി 2 മാർഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയിൽ 14 ജില്ലകളിൽ നിന്നുമുള്ള ഇന്റേൺഷിപ്പ് ട്രെയിനിമാർ പങ്കെടുക്കുന്നു.

ഹരിതകേരളം മിഷൻ, ലൈഫ്, ആർദ്രം, വിദ്യാകിരണം തുടങ്ങി വികസന മിഷനുകളുടെ പ്രവർത്തനങ്ങൾക്ക് ഒപ്പം പരിസ്ഥിതി പുനസ്ഥാപനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, നീർച്ചാലുകളുടെ പുനരുജ്ജീവനവും അനുബന്ധ മാപ്പത്തോൺ പ്രവർത്തനങ്ങളും തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ധർ ക്ലാസെടുക്കും. നവകേരളം കർമ്മ പദ്ധതി പ്രവർത്തന മേഖലകളിൽ നേരിട്ടുള്ള സന്ദർശനവും പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്.

വികസന രംഗത്ത് യുവജനങ്ങളിൽ നിന്നും പുതിയ നേതൃനിരയെ സൃഷ്ടിക്കുകയും നൂതന ആശയങ്ങളും അവയുടെ ആവിഷ്‌ക്കാരവും സാധ്യമാക്കുകയും ചെയ്യുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നു നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ സീമ പറഞ്ഞു.കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 29 ന് സമാപിക്കും.

From around the web

Special News
Trending Videos