നാഷണൽ സ്പോർട്സ് അവാർഡ് 2022: അപേക്ഷ ക്ഷണിച്ചു

 നാഷണൽ സ്പോർട്സ് അവാർഡ് 2022: അപേക്ഷ ക്ഷണിച്ചു

 
48

 കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്, അർജ്ജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാൻചന്ദ് ലൈഫ്ടൈം അവാർഡ്, രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാർ ആൻഡ് മൗലാനാ അബ്ദുൾകാലാം ആസാദ് ട്രോഫി എന്നീ ദേശീയ കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

അവാർഡ് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി യോഗ്യതയുള്ള കായിക താരങ്ങൾ, പരിശീലകർ, സ്ഥാപനങ്ങൾ എന്നിവർക്ക് അധികാരികളുടെ/ വ്യക്തികളുടെ ശുപാർശ കൂടാതെ ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷകൾ dbtyas-sports.gov.in വഴി സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471 2331546.

From around the web

Special News
Trending Videos