ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്

ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്

 
33

ഭരണസമിതി ഒന്നാം വാർഷികത്തിന്റെ ഭാഗമായി കിഡ്നി രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകിയത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ദുരിതാശ്വാസ നിധി സഹായവിതരണം ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണവും ആരോഗ്യപ്രവർത്തകരെ ആദരിക്കലും ചടങ്ങിൽ നടന്നു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പ്രതിഭാ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടിക്കുന്നുമ്മൽ, വാർഡ് മെമ്പർ നിത്യകല, സെക്രട്ടറി പി ജയരാജൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ മാസ്റ്റർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഷെരീഫ.എം നന്ദിയും പറഞ്ഞു.

From around the web

Special News
Trending Videos