കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തില്‍ ഇനി 'കുട്ടി'റൈഡുകളും

 

കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തില്‍ ഇനി 'കുട്ടി'റൈഡുകളും

 
42
 

സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയില്‍ കുട്ടികള്‍ക്കായി പ്രത്യേക റൈഡുകള്‍ സജ്ജമാക്കി. കുട്ടികളുടെ ഉല്ലാസത്തിനായി മൂന്നു വിനോദ ഉപകരണങ്ങളാണ് വെള്ളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 21 മുതല്‍ ഇവ തുറന്നു നല്‍കും. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത വെള്ളത്തില്‍ ഓടുന്ന ഇലക്ട്രിക് ബംബര്‍ കാര്‍, അക്വാ റോളര്‍, പാഡല്‍ ബോട്ട് എന്നിവയാണ് കയാക്കിങ് കേന്ദ്രത്തില്‍ ഒരുക്കിയത്.

ഇലക്ട്രിക് ബംബര്‍ കാറിലും പാഡല്‍ ബോട്ടിലും ഒരേ സമയം പത്തു പേര്‍ക്ക് വീതം റൈഡ് നടത്താം. അക്വാ റോളറില്‍ അഞ്ചു പേര്‍ക്ക് വീതവും കയറാനാകും. കയാക്കിങ് കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഇവ പ്രവര്‍ത്തിക്കുക. ഇതിന്റെ ട്രയല്‍ റണ്‍ വ്യാഴാഴ്ച നടന്നു. കുട്ടികള്‍ക്കായുള്ള വിനോദ സ്ഥലം രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കും.

ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റര്‍ നിര്‍മ്മിച്ചത്. മുതിര്‍ന്നവര്‍ക്കുള്ള വാട്ടര്‍ ലെവല്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ടാക്സി, ഇംഫാറ്റിബിള്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള റൈഡ് (മുകളില്‍ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബര്‍ബോട്ടുകള്‍) തുടങ്ങിയ നിലവിലിവിടെയുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക റൈഡുകള്‍ ആരംഭിക്കുന്നതോടെ കുടുംബസമേതം കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി ടി പി സി. ഒന്നര മാസം മുമ്പാണ് കയാക്കിങ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

From around the web

Special News
Trending Videos