ഓണം ആഘോഷമാക്കി കൂടരഞ്ഞി പഞ്ചായത്ത്

 ഓണം ആഘോഷമാക്കി കൂടരഞ്ഞി പഞ്ചായത്ത്

 
18
 

വർണ്ണാഭമായ ഓണാഘോഷവുമായി കൂടരഞ്ഞി പഞ്ചായത്ത്.  ഓണാഘോഷ പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഘോഷയാത്ര, പൂക്കളം, സദ്യ എന്നിവക്ക് പുറമെ കുടുംബശ്രീയുടെയും കൃഷിഭവന്റെയും ഓണചന്തകൾ, വനിതാ ശിശു വികസന വകുപ്പ് ഒരുക്കിയ പോഷകാഹാര പ്രദർശന മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.

ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കുടുബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.വിവിധയിനം കലാമത്സരങ്ങളും നടന്നു.

From around the web

Special News
Trending Videos