കവളപ്പാറ ദുരന്തം: ഗൃഹനിർമാണത്തിനുള്ള ധനസഹായം രണ്ടാഴ്ചയ്ക്കകം
Tue, 1 Mar 2022

പാലക്കാട് കവളപ്പാറ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് നശിച്ച 225 ആദിവാസി കുടുംബങ്ങൾക്കുള്ള വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള തുക രണ്ടാഴ്ചയ്ക്കകം അനുവദിക്കണമെന്നു ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്കും സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി.
വീട് നിർമാണത്തിനുള്ള ആറു ലക്ഷം രൂപയിൽ നാലു ലക്ഷം ദുരന്ത നിവാരണ വകുപ്പും രണ്ടു ലക്ഷം പട്ടികവർഗ വികസന വകുപ്പുമാണു നൽകുന്നത്. ഇതിൽ പട്ടികവർഗ വികസന വകുപ്പിന്റെ ധനസഹായം വൈകുന്നതായുള്ള മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
From around the web
Special News
Trending Videos