കളിവള്ളമല്ല, ഇത് ക്ലാസ്മുറിയാണ്! മുഖം മിനുക്കി മുത്താന എല്‍.പി.എസ്

 

കളിവള്ളമല്ല, ഇത് ക്ലാസ്മുറിയാണ്! മുഖം മിനുക്കി മുത്താന എല്‍.പി.എസ്

 
10
 

കളിവള്ളം പോലുള്ള ക്ലാസ്മുറി, കളിച്ചു തിമിര്‍ക്കാന്‍ അതിമനോഹരമായ പാര്‍ക്ക്, കാഴ്ചയില്‍ ഇതൊരു പൊതുവിദ്യാലയമാണോ എന്ന് തോന്നിക്കുന്ന തരത്തിലൊരു വിദ്യാലയം. നവീകരിച്ച മുത്താന ഗവണ്‍മെന്റ് എല്‍.പി സ്‌കൂളാണ് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമാകുന്നത്. നവീകരിച്ച പ്രീ-പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാര്‍ക്കിന്റെയും ഉദ്ഘാടനം വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കണമെന്ന് കുട്ടികള്‍ തന്നെ ആവശ്യപ്പെടുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക നിലവാരം ഉയര്‍ന്നുവെന്ന് എം.എല്‍.എ പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേര്‍ന്ന് സ്റ്റാഴ്സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവിലാണ് സ്‌കൂളിലെ പ്രീ-പ്രൈമറി കെട്ടിടം നവീകരിക്കുകയും കുട്ടികള്‍ക്കായി മനോഹരമായ പാര്‍ക്ക് തയ്യാറാക്കുകയും ചെയ്തത്.

കളിവള്ളത്തിന്റെ മാതൃകയിലാണ് പ്രീ-പ്രൈമറി കെട്ടിടം നവീകരിച്ചത്. ക്ലാസ്സ് മുറികളില്‍ കുട്ടികള്‍ക്കായിപ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.കെട്ടിടത്തെ രൂപമാറ്റം വരുത്തി ചിത്രപ്പണികള്‍ നടത്തിയ ആര്‍ട്ടിസ്റ്റ് കണ്ണനെ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.

From around the web

Special News
Trending Videos