അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ

 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ

 
12
 

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സ്‌കൂൾ സുരക്ഷാ ആപ്പ് പ്രകാശനവും ഒക്ടോബർ 13 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗവൺമെന്റ് എൽ പി സകൂളിൽ നടക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനും റവന്യു വകുപ്പ് മന്ത്രിയുമായ കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.  ബിന്ദു അധ്യക്ഷയാകും. ഇതോടൊപ്പം സ്‌കൂൾ ദുരന്ത നിവാരണ പ്ലാനുകൾ എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി വികസിപ്പിച്ച ‘ഉസ്‌കൂൾ’ ആപ്പിന്റെ പ്രകാശനം എം.പി ടി എൻ പ്രതാപൻ നിർവഹിക്കും.

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്,  യൂണിസെഫ് ഇന്ത്യ സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി മോക്ഡ്രിൽ , എക്സിബിഷൻ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവയും നടക്കും.

ഒക്ടോബർ 13 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന സന്ദേശം വായിക്കും. ദുരന്ത നിവാരണ സാക്ഷരതാ പരിപാടികളിലൂടെ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ബോധവൽക്കരണ, പരിശീലന പരിപാടികളും സംഘടിപ്പിക്കും.

From around the web

Special News
Trending Videos