പാട്ടും ഡാന്‍സുമായി ആഘോഷ തിമിർപ്പിൽ പെരുങ്കടവിളയിലെ ഹരിത സംഗമം

 

പാട്ടും ഡാന്‍സുമായി ആഘോഷ തിമിർപ്പിൽ പെരുങ്കടവിളയിലെ ഹരിത സംഗമം

 
33

 പാട്ടും ഡാന്‍സുമായി ആവേശം ചോരാതെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'ഹരിതസംഗമം'. സി .കെ .ഹരീന്ദ്രന്‍ എം .എല്‍ .എ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള, കൊല്ലയില്‍, ഒറ്റശേഖരമംഗലം, ആര്യന്‍ക്കോട്, കള്ളിക്കാട്, കുന്നത്തുകാല്‍, വെള്ളറട, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതസംഗമം സംഘടിപ്പിച്ചത്. പെരുങ്കടവിള കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഘോഷയാത്രയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്.

വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 250 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയോടാനുബന്ധിച്ച് ''ജീവിതമാണ് ലഹരി'' വിമുക്തി ബോധവത്ക്കരണ ക്ലാസ്, ജീവിതശൈലി രോഗ നിര്‍ണയക്യാമ്പ്, ഹരിതകര്‍മ്മ സേനാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. അതോടൊപ്പം ബ്ലോക്കിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കട്ടുകളും എം .എല്‍. എ വിതരണം ചെയ്തു.

From around the web

Special News
Trending Videos