ദന്തൽ കോളജ് ഓർത്തോഡോൺടിക്സ് ഡിപ്പാർട്ട്മെന്റ് ഗോൾഡൻ ജൂബിലി
Wed, 25 May 2022

തിരുവനന്തപുരം ഗവ.ദന്തൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഓർത്തോഡോൺടിക്സിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വൈകിട്ടു നാലിനു കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവർ പങ്കെടുക്കും.
ആഘോഷങ്ങളുടെ ഭാഗമായി 28, 29 തീയതികളിൽ മുൻ വകുപ്പ് മേധാവികളെ ആദരിക്കൽ, ശിലാഫലകം അനാച്ഛാദനം, ശാസ്ത്രീയ സെമിനാറുകൾ തുടങ്ങിയവയും സംഘടിപ്പിക്കും.
From around the web
Special News
Trending Videos