മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഫിഷ് വെന്‍ഡിങ് കിയോസ്‌ക്

 

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഫിഷ് വെന്‍ഡിങ് കിയോസ്‌ക്

 
16
 

മിതമായ നിരക്കില്‍ ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും മത്സ്യത്തൊഴിലാളി വനിതകളുടെ വ്യാപാരം മെച്ചപ്പെടുത്താനും ശീതീകരണസംവിധാനത്തോടു കൂടിയ മത്സ്യവിപണന സൗകര്യമുള്ള ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക് സംവിധാനം ഫിഷറീസ് വകുപ്പ് സാഫ് വഴി നടപ്പാക്കുന്നു.

ലക്ഷ്യങ്ങള്‍ :

* ഉപഭോക്താവിന്റെ വാതില്‍പ്പടിയില്‍ ഗുണമേന്മയുള്ള മത്സ്യം എത്തിക്കുക

* നല്ല മത്സ്യം കൈകാര്യം ചെയ്യല്‍, സംസ്‌കരണം, ശുചിത്വ രീതികള്‍ എന്നിവയില്‍ പരിശീലനം നല്‍കുക.

2019 സെപ്തംബറില്‍ ഫിഷറീസ് വകുപ്പും ഐസിഎആര്‍-സിഐഎഫ്ടിയും സാഫുമായി ഒപ്പുവെച്ച കരാര്‍ അുസരിച്ച് മത്സ്യത്തൊഴിലാളി വനിതകളുടെ സഹായത്തിനായി 20 യൂണിറ്റ് ശീതീകരിച്ച മൊബൈല്‍ കിയോസ്‌കുകള്‍ നിര്‍മ്മിച്ചു വിവിധ ജില്ലകളിലെ തീരമൈത്രി പദ്ധതിയ്ക്ക് കീഴിലുള്ള സംഘങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതിനായി 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

100 കിലോ മത്സ്യം ശീതീകരിച്ച അറകളില്‍ ശുചിത്വമുള്ള സാഹചര്യത്തില്‍ സൂക്ഷിക്കാന്‍ ശേഷിയുള്ള ആധുനികവും ശുചിത്വവുമുള്ള കിയോസ്‌ക്ക് വഴി മത്സ്യവിപണയിടങ്ങളിലെ ദുര്‍ഗന്ധം കുറയ്ക്കാന്‍ സാധിക്കും. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നും 44 ഗുണഭോക്താക്കളെ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സിഐഎഫ്ടി മുഖേന നിര്‍മ്മിച്ച 20 കിയോസ്‌ക്കുകള്‍ (തിരുവനന്തപുരം -1 , കൊല്ലം- 6, കോട്ടയം -2, ആലപ്പുഴ -2, എറണാകുളം-4, തൃശൂര്‍-1, കോഴിക്കോട്- 4) നിലവില്‍ വിതരണം ചെയ്തു.

കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സിഐഎഫ്ടി രൂപകല്‍പ്പന ചെയ്ത 26 ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈല്‍ ഫിഷ് വെന്റിംഗ് കിയോസ്‌കുകള്‍ സാഫിന്റെ ഗുണഭോക്ത്യ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്യുന്നു. രണ്ടു പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്കാണ് കിയോസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത്. ഇതിനായുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളെയും വിവിധ ജില്ലകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പദ്ധതിയില്‍ ഒരു കിയോസ്‌ക്ക് ലഭിക്കാനായി 11900 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടത്. ഇതില്‍ 14 കിയോസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി 11 എണ്ണം വിതരണം ചെയ്യാന്‍ സജ്ജമാക്കി വരുന്നു.

From around the web

Special News
Trending Videos