അമൃത് 2.0 പദ്ധതി ഉദ്ഘാടനം 16ന്

അമൃത് 2.0 പദ്ധതി ഉദ്ഘാടനം 16ന്

 
25

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. രാവിലെ 11.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണു ചടങ്ങ്. ഉദ്ഘാടനത്തോടനുബന്ധിച്ച് അമൃത് 2.0യുടെ സവിശേഷത സംബന്ധിച്ച വിശദമായ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൊച്ചി മേയർ എം. അനിൽ കുമാർ, തൃശൂർ മേയർ എം.കെ. വർഗീസ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനൻ, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, ആലപ്പുഴ മുനിസിപ്പൽ ചെയപേഴ്സൺ സൗമ്യ രാജ്, പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ. പ്രിയ അജയൻ തുടങ്ങിയവർ പങ്കെടുക്കും.

From around the web

Special News
Trending Videos