കടൽക്ഷോഭം നേരിടാൻ 24.25 ലക്ഷം അനുവദിച്ചു
Jul 10, 2022, 12:04 IST

രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തകർന്ന ബിമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമ്മിക്കുവാനായി 24.25 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്. ഇതുമൂലം 14 വീടുകൾ സംരക്ഷിക്കാനാവും . നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
From around the web
Special News
Trending Videos