നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പണം കൊടുത്ത് വോട്ടുകൾ അട്ടിമറിച്ചതായി ആരോപണം

0

തിരുവനന്തപുരം: യുഎൻഎക്കെതിരെ പുതിയ ആരോപണം. നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പണം കൊടുത്ത് വോട്ടുകൾ അട്ടിമറിച്ചതായി ഗവൺമെന്‍റ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. ആരോപണം ശരിവച്ച യുഎൻഎ നേതൃത്വം അട്ടിമറിയുടെ ഉത്തരവാദിത്തം വൈസ് പ്രസിഡന്‍റിനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

നഴ്സുമാരിൽ നിന്നും പോസ്റ്റൽ ബാലറ്റ്, പണം കൊടുത്ത് വാങ്ങി യുഎൻഎ നേതാക്കൾ തന്നെ വോട്ട് ചെയ്തുവെന്നാണ് ആക്ഷേപം. തെളിവായി ചില വാട്സ് ആപ് മെസേജുകളും കെജിഎൻഎ പുറത്തുവിട്ടു. ബാലറ്റ് പേപ്പറുകൾ വാങ്ങി വോട്ട് മറിച്ചത് വൈസ് പ്രസിഡന്‍റായിരുന്ന സിബി മുകേഷ് മാത്രമാണെന്ന വാദമാണ് യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻഷായുടെ വിശദീകരണം. ഇതിനിടെ വോട്ടെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെജിഎൻഎ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

Leave A Reply

Your email address will not be published.