വടകരയിൽ യുഡിഎഫിനെ പിന്തുണച്ച്‌ ആർഎംപി

0

കോഴിക്കോട്: വടകരയിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച് ആർഎംപി. കൊലയാളിയായ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ തോൽപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു തീരുമാനമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ.രമ, പി.കുമാരൻകുട്ടി എന്നിവർ വ്യക്തമാക്കി.

ഇതോടെ ആർഎംപി സ്ഥാനാർഥിയെ വടകരയിൽ മത്സരിപ്പിക്കാനുള്ള തീരുമാനവും പിൻവലിച്ചു. യുഡിഎഫിനു വേണ്ടി പ്രചാരണമുണ്ടാകില്ല. എന്നാൽ പി.ജയരാജനെതിരെ വീടുകൾ കയറി പ്രചാരണം നടത്തും. മറ്റു മണ്ഡലങ്ങളിൽ സിപിഎം, സിപിഐ ഒഴികെയുള്ള മതേതര സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും ആർഎംപി സെക്രട്ടേറിയറ്റ് തീരുമാനിച്ചു

Leave A Reply

Your email address will not be published.