കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വന്‍തിരമാലകള്‍ക്ക് സാധ്യത

0

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട്, കർണാടക തീരങ്ങളിൽ മാര്‍ച്ച് 17 രാത്രി 11.30 മണി മുതൽ 19 രാത്രി 11.30 വരെ വന്‍തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. . ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.