പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലഗുരുതരം; മരിച്ചെന്നു വ്യാജപ്രചരണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകും

0

കൊച്ചി: തിരുവല്ലയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. അതിനിടെ സമൂഹമാധ്യമങ്ങളിൽ യുവതി മരിച്ചതായി വ്യാജവാർത്ത പ്രചരിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോൺ വിളികളാണ് എത്തിയത്. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ്.

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആർ.സന്തോഷ് നിയമോപദേശം തേടി. വ്യാജ വാർത്ത വന്ന സമൂഹമാധ്യമങ്ങൾ ഏതെല്ലമെന്ന്‌ പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതി അജിൻ റെജി മാത്യു (18)വിനെ കോടതി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുവാൻ പൊലീസ് അപേക്ഷ നൽകും.

Leave A Reply

Your email address will not be published.