എസ്.എസ്.എല്‍.സി. ഉത്തരക്കടലാസുകള്‍ റോഡരികില്‍

0

പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികിൽ കണ്ടെത്തി. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസ് വഴി അയക്കാൻ കൊണ്ടുപോയ ഉത്തരക്കടലാസുകളാണ് നഷപെട്ടത്‌. ഉത്തരക്കടലാസ് കെട്ട് ലഭിച്ചയാള്‍ ഉടൻ തന്നെ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ തിരികെ സ്‌കൂളിലെത്തിച്ചു.

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ലഭിച്ചത്.സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പരീക്ഷാജോലികളില്‍ നിന്ന് നീക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാകും.

Leave A Reply

Your email address will not be published.