അസുഖങ്ങൾ അകറ്റാൻ ഇനി വാൾനട്ട് കഴിച്ചാൽ മതി

0

ദിവസേന വാൾനട്ട് കഴിക്കുന്നത് മെറ്റബോളിസം കൂട്ടാൻ സഹായിക്കുമെന്ന് പഠനം. ജേണൽ ന്യൂട്രീഷൻ റിസേർച്ച് ആന്റ് പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും
ഉത്തമമാണ് വാൾനട്ട്. മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുന്നു.

പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഗുണം ചെയ്യുന്നു. മറ്റ് നടസുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. വിഷാദരോ​ഗം അകറ്റാൻ നല്ലൊരു മരുന്നാണ് വാൾനട്ട്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയിൽ വ്യായാമവും ചെയ്താൽ വിഷാദരോ​ഗം ഒരു പരിധി വരെ തടയാനാകുമെന്ന് ​ഗവേഷകനായ ലിനോറെ അറബ് പറയുന്നു.

വാൾനട്ട് 6 മാസം തുടർച്ചയായി കഴിച്ച ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവർത്തനം കൂടുതൽ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയുന്നുവെന്നും കണ്ടെത്തിയിരുന്നു. വാള്‍നട്ട്‌ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

Leave A Reply

Your email address will not be published.