മാനസിക പ്രശ്നങ്ങൾക്ക് ജങ്ക്ഫുഡ് കാരണമാകുന്നു

0

ബൈപോളാർ ഡിസോർഡർ മുതലായ മാനസിക പ്രശ്നങ്ങൾക്ക് ജങ്ക്ഫുഡ് കാരണമാകുമെന്നു എന്ന് ഗവേഷകർ.

ഉപാപചയപ്രവർത്തനങ്ങൾക്കു ദോഷകരമാണെന്നു മാത്രമല്ല, പ്രായമോ ലിംഗ, വർണ വ്യത്യാസങ്ങളോ ഇല്ലാതെ ആർക്കും മാനസികപ്രശ്നങ്ങൾ വരാൻ ജങ്ക് ഫുഡ് കാരണമാകുമെന്നും ഇന്റർനാഷനൽ ജേണൽ ഓഫ് ഫൂഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനംമാണ് ഈ കാര്യം പറയുന്നത്.
മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാർ ഡിസോർഡറിനു കാരണമാകുമെന്നും വറുത്തതും
പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദവുമായി ബന്ധപ്പെടുന്നു.

മാനസികാരോഗ്യം ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം വർധിപ്പിക്കും.’ – പഠനത്തിനു നേതൃത്വം നൽകിയ കലിഫോർണിയയിലെ ലോമ ലിൻഡ സർവകലാശാലയിലെ ഗവേഷകനായ ജിം ഇബാന്റ് പറയുന്നു.

Leave A Reply

Your email address will not be published.