എണ്ണയില്ലാതെ വരട്ടിയെടുത്ത ചിക്കൻ

0

എണ്ണയെ പേടിക്കാതെ എത്ര വേണമെങ്കിലും ഇനി ചിക്കൻ കഴിക്കാം. വീട്ടിൽ തന്നെ എണ്ണ വളരെക്കുറച്ച് തേങ്ങാപ്പാലിൽ തയാറാക്കുന്ന ചിക്കൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ – 750 ഗ്രാം
തേങ്ങാ പാൽ – ഒരു മുഴുവൻ തേങ്ങയുടെ പാൽ
ഒന്നാമത്തെ ചേരുവ
ഏലയ്ക്ക – മൂന്ന് എണ്ണം
പട്ട – ചെറിയ കഷ്ണം
ഗ്രാമ്പു – മൂന്ന് എണ്ണം
പെരുംജീരകം -1/ 2 ടീസ്പൂൺ
ചെറിയ ജീരകം -1/ 2 ടീസ്പൂൺ
രണ്ടാമത്തെ ചേരുവ
പച്ചമുളക് – രണ്ടു എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ചെറിയ ഉള്ളി – ഇരുപതു എണ്ണം
വെളുത്തുളളി – 5 എണ്ണം
കറിവേപ്പില – ഒരു തണ്ട്
മൂന്നാമത്തെ ചേരുവ
മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി -2 ടീസ്പൂൺ
ചെറുനാരങ്ങാ – പകുതി
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

1 ) ഒരു പാത്രത്തിൽ ചെറിയ തീയിൽ ഒന്നാമത്തെ ചേരുവ എല്ലാം നന്നായി മൂപ്പിച്ച് എടുക്കുക . തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക .
2 ) രണ്ടാമത്തെ ചേരുവ എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക .

3 ) റോസ്‌റ് ചെയ്ത ഒന്നാമത്തെ ചേരുവയും അരച്ചു വച്ച രണ്ടാമത്തേചേരുവയും, മൂന്നാമത്തെ ചേരുവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചിക്കനിൽ തേച്ചുപിടിപ്പിക്കണം.

4 ) മാരിനേറ്റ് ചെയ്ത ചിക്കൻ മുപ്പത് മിനിറ്റ് മാറ്റി വയ്ക്കുക.

5 ) ഒരു പാത്രം വച്ച് തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കുക . തേങ്ങാപ്പാൽ ചൂടാകുമ്പോൾ മാറ്റിവച്ച ചിക്കൻ അതിലേക്കു ചേർത്തുകൊടുക്കുക .ചെറിയ തീയിൽ വേവിക്കണം. തേങ്ങാപ്പാൽ വറ്റി വരുമ്പോൾ ചിക്കൻ തിരിച്ചും മറിച്ചും ഇട്ടുകൊടുത്തു നന്നായി വരട്ടി എടുക്കാം.

Leave A Reply

Your email address will not be published.