മദ്യപാനത്തിനിടെ വാക്ക് തർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യപാനത്തിനിടെ വാക്ക് തർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ  തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യപാനത്തിനിടെ വാക്ക് തർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കരിമുകൾ: മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പിണർമുണ്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. അസം സ്വദേശി സാഘവർ മിശ്രയാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 4നു ഇവർ വാടകയ്ക്കു താമസിക്കുന്ന മുറിയിലായിരുന്നു  സംഭവം.

മദ്യപാനത്തിനിടെ രണ്ടംഗ സംഘമാണ് സാഘവറിനെ കൊലപ്പെടുത്തിയത്. സമീപത്തെ മുറിയിലുണ്ടായിരുന്നവരാണ് അമ്പലമേട് പൊലീസിൽ വിവരം അറിയിച്ചത്. കാക്കനാട്, കരിമുകൾ മേഖലയിൽ ദീർഘ നാളുകളായി കരാർ തൊഴിൽ ചെയ്തു വരികയാണ് സംഘം.

From around the web

Special News
Trending Videos