രാജസ്ഥാനിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ജയ്പൂര്‍: രാജസ്ഥാനിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. 25കാരിയെ മൂന്നംഗ സംഘമാണ് ക്രൂരമായി പീഡിപ്പിച്ചത്. ജനുവരി 19ന് നടന്ന പീഡന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവം പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറഞ്ഞു.
പടിഞ്ഞാറൻ രാജസ്ഥാനിലെ നാഗൗറിലാണ് സംഭവമുണ്ടായത്.
ഇറച്ചി വാങ്ങാനായി പോകുന്ന വഴിയാണ് മൂന്നംഗ സംഘം യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയത്. പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ യുവാക്കള്‍ ചില്ലുകുപ്പി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്ന് യുവതി പറഞ്ഞു.
പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് യുവതിയുടെ വീട്ടിലെത്തിയാണ് ഇവർ ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.